അഹമ്മദാബാദ്: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ് ശക്തി കുറഞ്ഞ കാറ്റ് രാജസ്ഥാനിലേക്ക് പ്രവേശിച്ചു. വൈകുന്നേരമാകുന്നതോടെ ശക്തി ക്ഷയിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. ജലോർ, ബാർമർ എന്നിവിടങ്ങളിലുൾപ്പെടെ രാജസ്ഥാനിൽ പല ജില്ലകളിലും കനത്ത മഴയാണ്.
ബിപോര്‍ജോയ് ഗുജറാത്ത് തീരമേഖലയിൽ കനത്തനാശം വിതച്ചിരുന്നു. രണ്ട് പേർ മരിച്ചു. ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ വീണ് അച്ഛനും മകനുമാണ് മരിച്ചത്. 940 ഗ്രാമങ്ങളിൽ വൈദ്യുതിബന്ധം പൂർണമായി നിലച്ചു. 22 പേർക്ക് പരുക്കേറ്റു. നിരവധി മൃഗങ്ങൾ ചത്തു. കനത്ത കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വ്യാപകമായി കടപുഴകി. ദ്വാരകയിൽ കുടുങ്ങിക്കിടന്നവരെ ദുരന്തനിവാരണ സേന രക്ഷിച്ചു.
