കൊല്ലം മേയർ ഹണി ബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതി പിടിയിൽ.തിരുവനന്തപുരം സ്വദേശി അനിൽ കുമാറാ(52)ണ് പിടിയിലായത്. അനിൽകുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

കത്തിയുമായെത്തിയാണ് അനിൽ കുമാർ മേയർക്കെതിരെ ഭീഷണി മുഴക്കിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കൊല്ലം മേയർ‌ പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽ കുമാർ പിടിയിലാകുന്നത്. എന്തിനാണ് കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയത് എന്നതിൽ വ്യക്തതയില്ല.വൈദ്യശാല ജങ്ഷനിൽ എത്തിയ ഇയാൾ ഒരു കടയിൽ എത്തി മേയറുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. മേയറുടെ വീട്ടിൽ എത്തിയ മത്സ്യ വ്യാപാരിയായ സ്ത്രീ പറഞ്ഞത് അനുസരിച്ചാണ് മേയർ ഇക്കാര്യം അറിയുന്നത്. മേയർക്ക് അനിൽകുമാറിനെ അറിയില്ലെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉ​ദ്യോ​ഗസ്ഥരെത്തി പ്രതിയെ ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *