തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വീണ്ടും ആളുകള്‍ ലിഫ്റ്റില്‍ കുടുങ്ങി. അത്യാഹിത വിഭാഗത്തില്‍ നിന്ന് സി.ടി സ്‌കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് ഡോക്ടറും രോഗിയും കുടുങ്ങിയത്. അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറും മറ്റൊരു രോഗിയുമാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. മെഡിക്കല്‍ കോളേജ് പൊലീസെത്തി ഇരുവരെയും പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസവും രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയിരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റില്‍ കയറിയ രോഗിയെ കണ്ടെത്തിയത് ഇന്നലെ രാവിലെ ആറുമണിക്കായിരുന്നു.
അതേസമയം രോഗികള്‍ ഉള്‍പ്പടെ ലിഫ്റ്റില്‍ കുടുങ്ങുന്ന സംഭവം തുടര്‍കഥയാകുമ്പോള്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.