കോഴിക്കോട്: താമരശ്ശേരി അടിവാരത്ത് നിന്നും മൊബൈല്‍ ഷോപ്പുടമയായ ഹര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രധാന പ്രതികള്‍ ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍. സാമ്പത്തിക ഇടപെടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

ഹര്‍ഷാദിനെ അടിവാരത്ത് വെച്ച് തട്ടിക്കൊണ്ട് പോയത് പത്ത് പേരടങ്ങുന്ന സംഘമാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. നേരത്തെ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ഹര്‍ഷാദുമായി താമരശ്ശേരി സ്വദേശികളായ ചിലര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇവര്‍ ഹര്‍ഷാദ് മുഖേന മറ്റൊരാള്‍ക്ക് കൈമാറിയ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തര്‍ക്കം നില നില്‍ക്കുന്നുണ്ട്. ഈ പണം ആവശ്യപ്പെട്ട് സംഘം പലതവണ ഹര്‍ഷാദിനെ സമീപിച്ചെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ഹര്‍ഷാദിനെ ഫോണില്‍ വിളിച്ച് വരുത്തിയ ശേഷം സംഘം തട്ടിക്കൊണ്ടുപോയത്. ലോറിയുള്‍പ്പെടെ ഉപയോഗിച്ച് കാര്‍ വളഞ്ഞ ശേഷമാണ് ഹര്‍ഷാദിനെ ബലം പ്രയോഗിച്ച് ഇവരുടെ വാഹനത്തിലേക്ക് കയറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *