അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത ഭീകരസംഘടനയായ താലിബാനെ പിന്തുണക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗായകനായ ഹരീഷ് ശിവരാമകൃഷ്ണന്‍.മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന താലിബാനെ പിന്തുണക്കുന്നവര്‍ തന്നെ അണ്‍ഫോളോ ചെയ്തുപോകണമെന്നാണ് ഹരീഷ് ഫേസ്ബുക്കിലെഴുതിയത്

ഇതേ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് സിത്താര വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇരുവരുടെയും പോസ്റ്റിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

നിരവധി പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുന്നുണ്ട്. താലിബാനെ പിന്തുണക്കുന്നവരെ അണ്‍ഫോളോ/അണ്‍ഫ്രണ്ട്/ബ്ലോക്ക് ചെയ്യുക എന്ന രീതിയില്‍ ഒരു സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ രൂപത്തില്‍ തന്നെ ഈ പോസ്റ്റ് മാറാന്‍ തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *