പൂഞ്ഞാറിൽ നാലരക്കോടി രൂപ ബിജെപി നേതൃത്വം നൽകി, ആരൊക്കെ വീതം പറ്റിയെന്ന് തനിക്കറിയില്ലെന്ന് പി.സി. ജോർജ് വെളിപ്പെടുത്തി. പണം കൈകാര്യം ചെയ്തത് ബിജെപി നേതാവ് സജിയാണ്. നാലു കോടി 45 ലക്ഷം രൂപ ചിലവായെന്ന് തനിക്ക് കണക്കു തന്നു. തന്ന കണക്ക് കാണിച്ചാൽ ബിജെപി പ്രവർത്തകർക്ക് നാണക്കേട് ഉണ്ടാകും. ഒരു ബൂത്തിൽ 31,000 രൂപ കൊടുക്കണം എന്ന നിർദേശം പാലിക്കപ്പെട്ടില്ല. ആ പണം എവിടെ പോയെന്ന് പി.സി. ജോർജ് ചോദിക്കുന്നുണ്ട്. എല്ലാവരും കാർ പുതിയത് വാങ്ങിക്കുകയാണ്. ബിജെപിയുടെ കാശും കൊണ്ട് കാർ മേടിച്ചാൽ കാറിടിച്ചു പോകുമെന്നും അത് തൻ്റെ പ്രാക്ക് ആണെന്നും പി.സി. ജോർജ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *