യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന് ദുല്‍ഖര്‍ സല്മാന്. വ്യവസായിയാ എം എ യുസഫ് അലിയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ദുല്‍ഖര്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട് .. ഗോള്‍ഡന്‍ വീസ ലഭിച്ചതില്‍ നന്ദിയും സന്തോഷവും ഉണ്ടെന്ന് ദുല്‍ഖര്‍ സല്മാന് പറഞ്ഞു. അതോടൊപ്പം ദുല്‍ഖര്‍ മലയാള സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള അബുദാബി സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചു. അബുദാബിയില്‍ തന്റെ സിനിമകളുടെ ചിത്രീകരണം ആലോചിക്കുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് നടന് പൃഥ്വിരാജിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഇതിനു പിന്നാലെ താരം സമൂഹമാധ്യമത്തിലൂടെ യുഎഇ അധികൃതര്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു
മലയാള സിനിമാ മേഖലയില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നിവര്‍ ഇതിനോടകം യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിട്ടുണ്ട്. നടിയും അവതാരകയുമായ നൈല ഉഷ, നടനും അവതാരകനുമായ മിഥുൻ രമേശ് എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.
