നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി ശ്രദ്ധ നേടിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ, വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ തൻ്റതായ വ്യക്തിമുദ്ര പതിപ്പിച്ച താരം ഇന്ന് മുപ്പത്തിയൊന്‍പതാം ജന്മദിനം ആഘോഷിക്കുകയാണ്.പിറന്നാള്‍ ദിനമായ ഇന്ന് പൃഥ്വിരാജിന് സമ്മാനവുമായി ബ്രോ ഡാഡി ടീം. ബ്രോ ഡാഡി ചിത്രീകരണ സമയത്ത് സംവിധായകനായ പൃഥ്വിയുടെ രസകരമായ നിമിഷങ്ങളാണ് വീഡിയോയായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. മൂന്ന് സൃഹൃത്തുക്കളുടെ കഥ പറയുന്ന ബ്രോ ഡാഡി, ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജ് എത്തുന്നത്.

ലാലു അലക്സ്, മീന, കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മാണം.

Leave a Reply

Your email address will not be published. Required fields are marked *