കൊടുവള്ളിയിൽ കാളപൂട്ടിന് എത്തിച്ച കാള വിരണ്ടോടി ഒരാൾക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ രണ്ടു മണിയോടു കൂടിയാണ് സംഭവം.കരുവൻപൊയിൽ എരഞ്ഞിക്കോത്ത് കാളപൂട്ടിന് എത്തിച്ച കാള വണ്ടിയിൽ നിന്നും ഇറക്കുന്നതിനിടെ കയർ പൊട്ടിച്ച് ഓടുകയായിരുന്നു.ഓട്ടത്തിനിടെയാണ് നെച്ചൂളി സ്വദേശി ഗോപാലകൃഷ്ണന് പരിക്കേറ്റത്.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.15 കിലോമീറ്റർ ഓളം ഓടിയ കാളയെ ചാത്തമംഗലം പഞ്ചായത്തിലെകോട്ടോൽതാഴം വച്ച് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പിടിച്ചു കെട്ടി ഉടമയെ ഏൽപ്പിച്ചു.എരഞ്ഞിക്കോത്ത് സ്വദേശി മുർഷിദിന്റെ കാളയാണ് വിരണ്ട്‍ ഓടിയത് രക്ഷാപ്രവർത്തനത്തിന് മുക്കം ഫയർ സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മുരളീധരൻ
അബ്ദുൾ ഷുക്കൂർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ സലിം നിവിൻ ദാസ് അമീർ രജീഷ് ശരത് മിഥുൻ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *