തന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നത് വിലക്കി നയന്‍താര. നയന്‍താരയുടെ പുതിയ ചിത്രം അന്നപൂര്‍ണിയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് നയന്‍താര തന്നെ ഇത്തരത്തില്‍ അഭിസംബോധന ചെയ്യുന്നത് വിലക്കിയത്. തന്നെ അത്തരത്തില്‍ വിളിക്കുന്നത് ഇഷ്ടപ്പെടാത്തവരും ഏറെയുണ്ടെന്നാണ് നയന്‍താര പറയുന്നത്.നയന്‍താര നായികയായി എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ഷോ കാണാറുണ്ടോ എന്നാണ് അഭിമുഖം നടത്തിയാള്‍ ചോദിച്ചത്. എന്നാല്‍ തനിക്ക് ഫസ്റ്റ് ഷോ കാണാന്‍ പേടിയാണെന്നും. പൊതുവില്‍ നൈറ്റ് ഷോയാണ് കാണാറെന്നും നയന്‍താര പറയുന്നു.ആ സമയം ആകുമ്പോള്‍ എങ്ങനെ ആളുകള്‍ ചിത്രം സ്വീകരിച്ചുവെന്ന് അറിയാന്‍ സാധിക്കും. എന്നാലും ചില പേടികള്‍ റിലീസ് ദിവസം മനസിലുണ്ടാകും എന്നാണ് നയന്‍സ് പറഞ്ഞത്.ഈ സമയം ലേഡി സൂപ്പര്‍താരത്തിന് ഭയമോ എന്ന് അഭിമുഖം നടത്തിയാള്‍ ചോദിച്ചു. ഇതോടെയാണ് തന്നെ അങ്ങനെ വിളിക്കരുത് എന്ന് നയന്‍താര സ്നേഹ പൂര്‍വ്വം വിലക്കിയത്. അന്നപൂരണി എന്ന ചിത്രത്തില്‍ തന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വച്ചത് എന്നോട് ചോദിക്കാതെ സംവിധായകനാണ് ഇത്തരം കാര്യങ്ങള്‍ എന്നോട് ചോദിക്കണം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതൊരു സര്‍പ്രൈസാണ് എന്നാണ് സംവിധായകന്‍ പറഞ്ഞത്.തന്‍റെ കരിയറില്‍ അത്തരത്തില്‍ ഒരു വിളിക്ക് വേണ്ടിയുള്ള വലിയ കഥാപാത്ര തെരഞ്ഞടുപ്പുകള്‍ ഞാന്‍ നടത്തിയിട്ടില്ല. പക്ഷെ ചിലര്‍ അത് വിളിക്കുന്നത് സന്തോഷമാണ്. എന്നാല്‍ പത്തുപേര്‍ അത് വിളിക്കുമ്പോള്‍ 40 പേര്‍ അത് ഇഷ്ടപ്പെടാത്തവരുണ്ടാകും.അവര്‍ അത് കളിയാക്കാനുള്ള കാര്യമായി എടുക്കും – നയന്‍താര പറഞ്ഞു. അതേ സമയം നയൻതാര നായികയായി എത്തിയ പുതിയ ചിത്രമാണ് അന്നപൂരണി. ഷെഫായിട്ടാണ് നയൻതാര അന്നപൂരണിയില്‍ വേഷമിടുന്നത്. നയൻതാരയുടെ അന്നപൂരണി മികച്ച ഒരു സിനിമയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *