കേരളാ അഡ്വക്കറ്റ് ക്ലര്‍ക്ക്സ് അസോസിയേഷന് കുന്ദമംഗലം യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. കേരളത്തിലെ ഏക സബ്താലുക്കായ കുന്ദമംഗലത്ത് അഡീഷണല്‍ കോടതികള്‍ അനുവദിക്കണമെന്നും, പൈതൃകം കെട്ടിടം എന്ന നിലക്ക് കോടതി കെട്ടിടത്തിനായി അനുവദിച്ച ചിലവഴിച്ച 1 കോടിയിലേറെ രൂപ ചിലവഴിച്ച് നടത്തിയ നവീകരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്നും പൂര്‍ത്തിയാകാതെ കിടക്കുന്ന നവീകരണം പൂര്‍ത്തിയാക്കുന്നതിനു ഫണ്ട് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ എ സി എ സംസ്ഥാന കമ്മറ്റി അംഗം സി ജയരാജന് ഉദ്ഘാടനം ചെയ്തു. കെഎസിഎ ജില്ലാ സെക്രട്ടറി എ സുരാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി ഭാരവാഹികളായ ആര് ജി ജോണ്‍, ടി ബാലകൃഷ്ണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി ഭാസ്ക്കരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തിന് മുരളീധരന് എ സ്വാഗതവും, എ കെ ഇമ്പിച്ചിക്കോയ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എന്‍ ധര്‍മ്മാംഗദന്‍, പ്രസിഡന്റ് എം രോഷ്നി, സെക്രട്ടറി പി സുനില്‍കുമാര്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020