ഹല്‍ദി ആഘോഷത്തിനിടെ കിണറ്റില്‍ വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഖുഷി നഗര്‍ ജില്ലയിലാണ് സംഭവം. ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമാണ്. ഉത്തർ പ്രദേശിലെ കുഷിനഗറിലെ നെബുവ നൗരംഗിയ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.പ്രാര്‍ത്ഥിക്കുന്നതിനായി കിണറിന് സമീപം പോയപ്പോഴായിരുന്നു അപകടം നടന്നത്.

കിണറിന് മുകളില്‍ സ്ഥാപിച്ച സ്ലാബ് തകര്‍ന്നാണ് അപകടം നടന്നത് വിവാഹത്തിനെത്തിയവര്‍ സ്ലാബില്‍ ഇരുന്നതിനെ തുടര്‍ന്ന് സ്ലാബ് പൊട്ടിയാണ് ഇവര്‍ കിണറ്റിലേക്ക് വീണതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭാരം താങ്ങാനാകാതെ സ്ലാബ് തകര്‍ന്ന് മുകളില്‍ ഇരുന്നവര്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 13 പേര്‍ മരിച്ചു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. വിവാഹം സംഘടിപ്പിച്ച കുടുംബത്തിലെ ബന്ധുക്കളും അയൽവാസികളുമാണ് കൊല്ലപ്പെട്ടതെന്നും സചീന്ദ്ര പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *