താമരശേരി: അയൽപക്കത്തെ വീട്ടിലെത്തി 12 കാരിക്കു നേരെ നിരന്തരം നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ താമരശ്ശേരി കളത്തിങ്ങൽ വീട്ടിൽ മുജീബ് ( 42)നെ പോക്സോ വകുപ്പുകൾ ചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. 2023 ഇൽ നടന്ന സംഭവത്തിൽ അപ്പോൾ തന്നെ കുട്ടിയുടെ രക്ഷിതാക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കാര്യമായ നടപടിയുണ്ടായിരുന്നില്ല.പിന്നീട് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മാസം സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെ പെൺകുട്ടി അധ്യാപികയെ ദുരനുഭവം അറിയിച്ചതോടെ സ്കൂളധികൃതർ വിഷയം ചൈൽഡ് ലൈനിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് ചെൽഡ് ലൈൻ അധികൃതരും പിന്നീട് മജിസ്‌ട്രേറ്റും ബാലികയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് താമരശ്ശേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.കുറ്റം ചെയ്തവർ സമൂഹത്തിൽ തല ഉയർത്തി നടക്കുകയും ഇരയാക്കപ്പെട്ട കുട്ടിയും കുടുംബവും അപമാനംപേറി ജീവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഈ കേസിൽ നടന്നത്. നീതിയ്ക്ക് വേണ്ടി പോലീസിനെ സമീപിക്കുകയും പരാതി നൽകിയിട്ടും പ്രതിയെ പിടികൂടാതെ നീതി നിഷേധിക്കുകയും ചെയ്യപ്പെടുന്ന അവസ്ഥയിൽ സാധരണ ജനങ്ങൾ എന്ത് ചെയ്യും? ഇത്തരത്തിൽ പരാതി നൽകുകയും നടപടി ഉണ്ടാവാതെ അപമാനം പേറി ജീവിക്കുകയും, ഇരയിൽ ഒരു ട്രോമ ഉണ്ടാവുകയും മാനസിക പിരി മുറുക്കം ഉണ്ടാവുകയും ചെയ്യുന്നു.നിയമം പാലിക്കേണ്ട നിയമപാലകർ പ്രതികളെ സംരക്ഷിക്കുകയും ഇരയെ തള്ളുകയും ചെയ്യുന്ന അവസ്ഥ വലിയ ഭീകരത നിറഞ്ഞതാണ്.

Leave a Reply

Your email address will not be published. Required fields are marked *