ന്യൂഡല്‍ഹി: സൂപ്പര്‍ഹിറ്റ് ചിത്രം ദംഗല്‍ സിനിമയില്‍ ആമിര്‍ ഖാന്റെ മകളായി എത്തിയ സുഹാനി ഭട്നഗര്‍ (19) അന്തരിച്ചു.
ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടര്‍ന്നാണു മരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെയുണ്ടായ വാഹനാപകടത്തില്‍ സുഹാനിയുടെ കാലൊടിഞ്ഞിരുന്നു. ഇതിന്റെ ചികിത്സയുടെ പാര്‍ശ്വഫലമായാണ് ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടിയതെന്നാണു വിവരം. തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എയിംസില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണു മരണം സംഭവിച്ചത്.

ദംഗലില്‍ ബബിത ഫോഗട്ടിന്റെ കുട്ടിക്കാലമാണ് സുഹാനി അവതരിപ്പിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായതോടെ സുഹാനി ഏറെ ശ്രദ്ധനേടി.

Leave a Reply

Your email address will not be published. Required fields are marked *