രാജ്യസഭാ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ചർച്ച നടത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.വിശദമായ ചർച്ച നടത്തി നാളെ തീരുമാനം കൈക്കൊള്ളുമെന്ന് കെ സുധാകരൻ പറഞ്ഞു.’എം ലിജു മാത്രമല്ല നിരവധി പേരുകൾ പരിഗണനയിലുണ്ട് നാളെ നേതാക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും സ്ഥാനാർഥി നിർണയം. ശേഷം അത് ഹൈകമാന്റിന് കൈമാറും. ഹൈകമാന്റായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക’. “ഹൈക്കമാന്റ് ആരുടെ പേരും നിര്‍ദേശിച്ചിട്ടില്ല. ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ വന്നാല്‍ പരിഗണിക്കേണ്ടി വരും. പാര്‍ട്ടിക്കാര്‍ക്ക് അറിയാത്ത ആളൊന്നുമല്ല ശ്രീനിവാസന്‍. കരുണാകരന്റെ സെക്രട്ടറിയായി കേരള രാഷ്ട്രീയത്തില്‍ സജീവമായി നിന്നിരുന്നയാളാണ്. ഒരു നേതാവ് കടലാസ് ഉയര്‍ത്തിക്കാണിച്ചാല്‍ തല കുലുക്കി സമ്മതിക്കുന്നവരല്ല ഞങ്ങള്‍,” സുധാകരന്‍ വ്യക്തമാക്കി.

ആരുടെ പേരുയര്‍ന്ന് വന്നാലും എതിര്‍ അഭിപ്രായം ഉണ്ടാകും. അത് കോണ്‍ഗ്രസിന്റെ സ്വഭാവമാണ്. ഒരു സ്ഥാനാര്‍ത്ഥിയുടെ നല്ലതും ചീത്തയുമൊക്കെ പറയാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടി തലത്തില്‍ ഉണ്ട്. എത്രയൊക്കെ എതിര്‍പ്പുണ്ടായാലും തീരുമാനം രണ്ട് കൈയ്യും നീട്ടി പാര്‍ട്ടി സ്വീകരിക്കാറാണ് പതിവ്, കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണിതെന്നും സുധാകരന്‍ പറഞ്ഞു.സുധാകരൻ കൂട്ടിച്ചേർത്തു.സീറ്റ് നിർണയത്തിൽ വിവാദമുയർന്ന പശ്ചാത്തലത്തിൽ സോണിയാ ​ഗാന്ധിയുമായി ചർച്ച നടത്തിയതിന് ശേഷമാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. സോണിയാ ​ഗാന്ധിയുടെ വസതിയിലാണ് നിർണായക കൂടിക്കാഴ്ച്ച നടന്നത്.
അതേസമയം രാജ്യസഭാ സീറ്റിൽ തോറ്റവരെ പരി​ഗണിക്കരുതെന്ന കെ. മുരളീധരന്റെ അഭിപ്രായത്തോടും അദ്ദേഹം പ്രതികരിച്ചു മുരളീധരന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനും ഹൈക്കമാൻഡിന് കത്ത് നൽകാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതാണ് കോൺ​ഗ്രസ് പാർട്ടിയുടെ രീതിയെന്നും സുധാകരൻ വ്യക്തമാക്കി.അഭിപ്രായ സ്വാതന്ത്യമാണ് ഈ പാർട്ടിയുടെ ഏറ്റവും വലിയ മഹത്വം. നേതൃത്വം എടുക്കുന്ന തീരുമാനത്തെപ്പോലും വസ്തുതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയും തിരുത്തുകയും ചെയ്യുന്ന അണികളും നേതാക്കളുമാണ് കോൺ​ഗ്രസിലുള്ളത്. ബി.ജെ.പിക്കും സി.പി.എമ്മിനും ഇത്തരമൊരും കീഴ്വഴക്കം സ്വപ്നം കാണാൻ പോലും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *