താൻ ഒരു സാദാ താരമാണെന്ന നിലയിൽ കണക്കാക്കി കളിക്കാൻ വിരാട് കോഹ്ലി ശ്രമിക്കണമെന്ന് മുൻ പാകിസ്ഥാൻ പേസർ ഷൊഐബ് അക്തർ. നിരവധി കാര്യങ്ങൾ കോഹ്ലി ചിന്തിക്കുന്നുണ്ടാവുമെന്നും അതെല്ലാം ഒഴിവാക്കി ഏകാഗ്രതയോടെ കളിക്കണമെന്നും സ്പോർട്സ്കീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ അക്തർ പറഞ്ഞു.

“ഒരാളും ഒഴിവാവില്ല, വിരാട് കോഹ്ലി പോലും. നല്ല പ്രകടനം നടത്തിയില്ലെങ്കിൽ അദ്ദേഹവും ടീമിൽ നിന്ന് പുറത്താക്കപ്പെടും. ചില കാര്യങ്ങൾ എനിക്കിപ്പോൾ പറയാനാവില്ല. നിരവധി കാര്യങ്ങൾ കോഹ്ലി ചിന്തിക്കുന്നുണ്ടാവാം. നല്ല ഒരു മനുഷ്യനും മഹത്തായ ഒരു ക്രിക്കറ്റ് താരവുമാണ് അദ്ദേഹം . പക്ഷേ, ഏകാഗ്രതയോടെ കളിക്കണമെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. ടിവിയും കാണികളുമൊക്കെ മറന്നേക്കുക. ഒരു സാദാ താരമെന്ന നിലയിൽ തന്നെ കണക്കാക്കി കളിക്കുക. ആളുകൾ കോഹ്‌ലിയുടെ നേർക്ക് കൈചൂണ്ടിക്കഴിഞ്ഞു. അത് അപകടമാണ്. അദ്ദേഹം ഫോമിലേക്ക് തിരികെയെത്തുമെന്ന് എനിക്കുറപ്പാണ്.”- അക്തർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *