ചിയാൻ വിക്രമിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ തങ്കലാന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. എന്റെ തങ്കലാന് പിറന്നാൾ ആശംസകൾ എന്ന് കുറിച്ച് സംവിധായകൻ പാ രഞ്ജിത്താണ് വീഡിയോ പങ്കുവെച്ചത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ പ്രാപ്തമായ രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് വിഡിയോയിൽ വ്യക്തമാണ്.

ബ്രിട്ടീഷ് കാലഘട്ടത്തിൽ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു സംഭവത്തെ ആസ്ഫാദമാക്കിയുള്ളതാണ് ചിത്രം. കാലില്‍ തളയിട്ട് കുടുമ കെട്ടി, മൂക്കുത്തി അണിഞ്ഞ് ഒറ്റമുണ്ടുടുത്താണ് വിക്രം തങ്കലാനിലെത്തുന്നത്.

വിക്രം പാ രഞ്ജിത്തിനോടൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. കെ ഇ ജ്ഞാനവേല്‍രാജ നിർമിക്കുന്ന ചിത്രം ഒരുക്കുന്നത് സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേർന്നാണ്. മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് നായികാ വേഷങ്ങളിൽ എത്തുന്നത്.
ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *