എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കായുള്ള അഞ്ച് ദിവസത്തെ ക്യാമ്പിന് ഇന്ന് തുടക്കം. കാരന്തൂർ പറ്റേൺ സ്റ്റേഡിയത്തിൽ വെച്ച് ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഗവാസ് ഗേൾസ് ടീമിന്റെയും ധനീഷ് ലാൽ ബോയ്സ് ടീംമിന്റെയും ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ പി ടി എ പ്രസിഡൻറ് ടി പി നിധീഷ് സ്വാഗതം പറഞ്ഞു. പാറ്റേൺ ക്ലബ്ബിൻറെ ട്രഷറർ ശ്രീനു അധ്യക്ഷത വഹിച്ചു. വോളിബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റർ, കോച്ച് സി യൂസഫ്, ആനന്ദ് സത്യൻ, അഞ്ചിത ,സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *