
പെർമിറ്റ്,ഇൻഷുറൻസ്,ഫിറ്റ്നസ്, ടാക്സ് എന്നിവ ഇല്ലാതെ വ്യാജനമ്പർ ബോർഡ് വച്ച് സർവീസ് നടത്തിയ കാർ പിടിച്ചെടുത്തു.കർണാടകയിൽ രജിസ്റ്റർ ചെയ്ത ടാക്സി കാർ കേരളത്തിലേക്ക് പ്രൈവറ്റ് വാഹനത്തിൻ്റെ നമ്പർ ബോർഡ് വച്ച് കൊണ്ടുവന്ന് ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. കോഴിക്കോട് മുണ്ടിക്കൽ താഴത്ത് വച്ച് വാഹന പരിശോധന നടത്തുമ്പോൾ അത് വഴി വന്ന കാർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.പരിശോധനയിൽ ഈ വാഹനം യഥാർത്ഥത്തിൽ ടാക്സി ആണെന്നും,കേരളത്തിൽ സർവീസ് നടത്തുന്നതിനായി ഇതിന് ടാക്സ്, പെർമിറ്റ്, ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവ ഇല്ലെന്നും വ്യക്തമായി. വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനായിട്ടാണ് ഇതിൻ്റെ നമ്പർ ബോർഡ് പ്രൈവറ്റ് വാഹനത്തിൻ്റേത് പോലെ ആക്കിയതെന്ന് ഡ്രൈവർ പറഞ്ഞു. ഇതേ തുടർന്ന് വാഹനം കസ്റ്റഡിയിൽ എടുത്തു ചേവായൂർ ഗ്രൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ട്.
എ എം വി ഐ മാരായ മുസ്തഫ എ കെ, റിനുരാജ്, ഡ്രൈവർ ശശീന്ദ്രൻ സി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.