തിരുവനന്തപുരം: മുസ്ലീം ലീഗില്‍ നിന്ന് അഞ്ച് പേര്‍ മന്ത്രിസഭയിലേക്ക്. പി.ക കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എന്‍. ഷംസുദ്ദീന്‍, പി.കെ ബഷീര്‍, വി.അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് മന്ത്രിമാരാകുക. പാറക്കല്‍ അബ്ദുള്ളയെ മാറ്റിയാണ് പി.കെ ബഷീറിനെ പരിഗണിച്ചത്. അദ്ദേഹത്തിന് ടേം അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനം പിന്നീട് നല്‍കുന്നതിനുള്ള ചര്‍ച്ച നടന്നതായാണ് സൂചന.
വി. അബ്ദുള്‍ ഗഫൂറിനെ അപ്രതീക്ഷിതമായാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. പാണക്കാട് കുടുംബത്തിന്റെ പിന്തുണ ഗഫൂറിന് ലഭിച്ചിരുന്നു. അതേസമയം, കുഞ്ഞാലിക്കുട്ടിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്ന കാര്യത്തില്‍ ലീഗിന് സംശയമൊന്നുമുണ്ടായിരുന്നില്ല.
