വയനാട്ടില്‍ നിന്നുള്ള മന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഐ സി ബാലകൃഷ്ണനും ടി സിദ്ധിഖും പരിഗണനയിലുള്ളത് കൊണ്ടാണ് ഹൈക്കമാന്‍ഡിലേക്ക് വിട്ടത്. പ്രിയങ്ക ഗാന്ധി നിര്‍ദ്ദേശിച്ചത് ഐ സി ബാലകൃഷ്ണനെയായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡിന് വിട്ടത്.

തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ തീരുമാനമെടുക്കാണ ഹൈക്കമാന്‍ഡിന് വിടുകയായിരുന്നു. മന്ത്രി സ്ഥാനത്തേക്കായി ടി സിദ്ധിഖ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എ കെ ആന്റണിയുമായി സിദ്ധിഖ് കൂടിക്കാഴ്ച നടത്തി. മന്ത്രിസ്ഥാനത്തേക്കുള്ള സാധ്യത മങ്ങുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.

അതേസമയം, നിയുക്ത മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശിവഗിരി മഠം പ്രതിനിധികള്‍ മന്ത്രിസഭാ രൂപീകരണത്തില്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വിജയിച്ച ഒന്‍പത് പേരില്‍ ആറ് പേരെയെങ്കിലും അല്ലെങ്കില്‍ യോഗ്യരായ മൂന്നോ നാലോ പേരെ മന്ത്രിമാരാക്കണമെന്ന് മഠം ആവശ്യപ്പെട്ടു. കൂടാതെ, കേരളത്തിലെ 42-ഓളം വരുന്ന പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതിക്കായി ഒരു പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി ഉണ്ടാകണമെന്നും നിയുക്ത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവന്ന് ശിവഗിരി മഠാധിപതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *