പള്ളികൾ സാമൂഹികജീവിതത്തിന് പല രീതിയിൽ വെളിച്ചം വീശുന്ന പ്രഭവ കേന്ദ്രങ്ങളായി മാറണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി ശാക്കിർ. കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധന കർമങ്ങൾ നിർവഹിക്കപ്പെടാൻ ഉള്ള ഇടവും അതോടൊപ്പം തന്നെ ജീവിതത്തിലെ സർവ കാര്യങ്ങളിലും ഏറ്റവും നന്മ നിറഞ്ഞ കാര്യങ്ങളിലേക്ക് മനുഷ്യനെ വഴി നടത്താൻ ഉള്ളതും ആകണം പള്ളികൾ എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി പി എം ശരീഫുദ്ധീൻ സ്വാഗതം പറഞ്ഞു. മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് പ്രസിഡന്റ് എം സിബഗത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീർ ഇ പി ലിയാഖത്തലി, സുബൈർ കുന്ദമംഗലം പി കെ ബാപ്പുഹാജി സിന്ദൂർ , അഷ്‌റഫ് ഹാജി കാരന്തൂർ, എൻ അലി എന്നിവർ ആശംസകൾ നേർന്നു.

അലി ആനപ്പാറ പി എം ഹനീഫ, സി അബ്ദുറഹ്മാൻ,ടി വി മുഹമ്മദ്, അമീൻ ഇയ്യാറമ്പിൽ, അബ്ദുൽ ഖാദർ പെരിങ്ങൊളം,മൊയ്‌ദീൻ ചാത്തമംഗലം, എൻ കെ ഹുസൈൻ, അസീസ് ചേരിക്കമ്മൽ, പി പി മജീദ്, വാരിസ് പെരിങ്ങൊളം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

കെ കെ അബ്ദുൽ ഹമീദ് ഖിറാഅത്തും മുഹമ്മദ് പൂളക്കാംപൊയിൽ ( മസ്ജിദുൽ ഇഹ്‌സാൻ ട്രഷറർ) നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *