കല്‍പ്പറ്റ: ബസ് യാത്രയ്ക്കിടെ വിഷം കഴിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരികയായിരുന്ന ബസ് വൈത്തിരിയിലെത്തിയപ്പോള്‍ യുവതി കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് സ്വദേശിനി യാത്രയ്ക്കിടെ ബസ് ചുരത്തിലെത്തിയപ്പോഴാണ് കയ്യില്‍ കരുതിയ വിഷം കുടിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.

ബസില്‍ കീടനാശിനിയുടെ ദുര്‍ഗന്ധമുണ്ടായതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ യാത്രക്കാരോട് ആരെങ്കിലും കീടനാശിനിപോലുള്ളവ കൈവശംവെച്ചിട്ടുണ്ടോയെന്ന് തിരക്കിയിരുന്നു. ബസ് വൈത്തിരിയെത്തിയപ്പോഴേക്കും യുവതി കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ യുവതി വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈത്തിരി പൊലീസെത്തി ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുടുംബപ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *