കർഷകരുടെ വീട്ടുപടിക്കൽ സേവനമെത്തിക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ എ – ഹെൽപ് പദ്ധതിമൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികൾ ക്ഷീരകർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള എ – ഹെൽപ് (അക്രെഡിറ്റഡ് ഏജൻറ് ഫോർ ഹെൽത്ത് ആൻഡ് എക്സ്റ്റൻഷൻ ഓഫ് ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ ) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും,പരിശീലന പരിപാടിയും ആരംഭിച്ചു.നാല്പത്തിരണ്ട് ദിവസത്തെ പശുസഖി പരിശീലനം പൂർത്തിയാക്കിയ വനിതകൾക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം. പൊതുവിൽ ആരോഗ്യ വകുപ്പിലെ ആശ വർക്കർമാരെപ്പോലെയാകും ഇവരുടെ പ്രവർത്തനം. ട്രെയിനിങ് പൂർത്തിയാക്കിയ ശേഷം നാഷണൽ അക്കാദമി ഓഫ് ആർ .എസ് .ഇ .ടി .ഐ നടത്തുന്ന പരീക്ഷയും വിജയിക്കേണ്ടതുണ്ട്. കർഷകർക്ക് അറിവ് പകർന്നു കൊടുക്കുവാൻ കഴിയുന്ന വിധത്തിൽ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളെകുറിച്ചാണ് ഇവർക്ക് പരിശീലനം നൽകുന്നത്.വാഗമൺ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നടന്ന സമ്മേളനം അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രുതി പ്രദീപ് ഉദഘാടനം ചെയ്തു.ഏലപ്പാറ പഞ്ചായത്ത് വാഗമൺ ടൗൺ വാർഡ് മെമ്പർ പ്രദീപ് കുമാർ അധ്യക്ഷനായിരുന്ന ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.മിനി. ആർ . പദ്ധതി വിശദീകരണം നടത്തി.മൃഗസംരക്ഷണ വകുപ്പ് ജില്ലാ പി.ആർ .ഒ ഡോ.നിശാന്ത്. എം.പ്രഭ.,മൊബൈൽ ഫാം എസ്സ് യൂണിറ്റ് വെറ്ററിനറി സർജൻ ഡോ. റോസ്മേരി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.എൽ.എം.ടി. സി. വെറ്ററിനറി സർജൻ ഡോ.ശാലു എലിസബത്ത് സൈമൺ നന്ദി രേഖപ്പെടുത്തി.മൃഗസംരക്ഷണ വകുപ്പിന്റെയും കർഷകരുടെയും ഇടയിലുള്ള പ്രധാന കണ്ണിയായി എ -ഹെല്പ് പ്രവർത്തിക്കും വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾക്കുള്ള അറിവുകൾക്കൊപ്പം പ്രായോഗിക പരിശീലനങ്ങളും ഇവർക്ക് നൽകുന്നുണ്ട് .മൃഗാരോഗ്യ സംരക്ഷണം കന്നുകാലികളുടെ പ്രത്യുൽപാദന പരിപാലനം,തീറ്റ പരിപാലനം,ശുദ്ധമായ പാലുല്പാദനം,പുൽകൃഷി,പ്രഥമ ശുശ്രുഷ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ കന്നുകാലികളെ ഇൻഷ്വർ ചെയ്യുന്നതിനും ബാങ്കുകളിൽ നിന്നും ലോൺ ലഭ്യമാകുന്നതിനു വേണ്ട സൗകര്യങ്ങളൊരുക്കൽ, രോഗ പ്രതിരോധ കുത്തിവെയ്പിനുവേണ്ട സഹായം നൽകൽ, കന്നുകാലികൾക്ക് തിരിച്ചറിയൽ കമ്മൽ ഘടിപ്പിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ എ – ഹെൽപ് മുഖ്യ പങ്കു വഹിക്കും. പഞ്ചായത്തു തലത്തിൽ മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എ ഹെൽപ് മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിനും കർഷകർക്ക് മൃഗാശുപത്രികൾ മുഖാന്തിരം ലഭിക്കേണ്ട സേവനങ്ങൾ ഉടനടി ലഭ്യമാക്കുന്നതിനുമുള്ള പ്രധാന ഇടനില പ്രവർത്തകരാണ് .പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആവശ്യാനുസരണം ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും, എ – ഹെൽപ്പിന്റെ സേവനം ഉപകരിക്കും.എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മാരത്തണ്‍ മത്സരംവിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച് ഐ വി എയ്ഡ്‌സ് അവബോധം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല മാരത്തണ്‍ മത്സരം ജൂലൈ 24 രാവിലെ 10 ന് ഇടുക്കി ജില്ലാ കലക്ടറേറ്റിന് സമീപത്തുനിന്നും ആരംഭിച്ച് മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ സമാപിക്കും. 17 നും 25 നും ഇടയില്‍ പ്രായമുള്ള പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, പോളിടെക്‌നിക് കോളേജ്, ആര്‍ട്‌സ് & സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍, സ്‌പോര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍, നഴ്‌സിംഗ് – പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവർക്ക് മത്സരത്തില്‍ പങ്കെടുക്കാം.ആണ്‍ , പെണ്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക മത്സരമാണ് സംഘടിപ്പിക്കുക . മത്സരത്തില്‍ ഒന്നും , രണ്ടും, മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും ലഭിക്കും. താത്പര്യമുള്ളവര്‍ idukkimassmedia@gmail.com എന്ന മെയിലിലേക്കോ 9400039470, 9447827854 ,9946107341 എന്നീ നമ്പരുകളിലേക്കോ വിളിച്ച് ജൂലൈ 23 നകം രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്.മൂന്നാറിൽ അധ്യാപക ഒഴിവ്മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്ക്കൂളിൽ സംഗീതം,ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാകും നിയമനം. പി എസ് സി നിഷ്കർഷിക്കുന്ന എല്ലാ യോഗ്യതകളും ബാധകമാണ്.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും, യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 19 വെള്ളിയാഴ്ച രാവിലെ 11 ന് സ്ക്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447067684.വനിതാ കമ്മിഷന്‍ അദാലത്ത് ജൂലൈ 26ന് വനിതാ കമ്മിഷന്‍ ഇടുക്കി ജില്ലാതല അദാലത്ത് ജൂലൈ 26 രാവിലെ 10 മുതല്‍ തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും . പരാതികൾ തപാൽ മാർഗം കേരള വനിതാ കമ്മിഷൻ, പട്ടം പാലസ് പി.ഒ, പി എം ജി , പാളയം, തിരുവനന്തപുരം – 695 004 എന്ന വിലാസത്തിലോ keralawomenscommission@yahoo.co.in എന്ന ഇ മെയിലിലോ അയക്കാം.എയ്ഡഡ് സ്കൂളുകളുടെ ശ്രദ്ധയ്ക്ക്ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും 2023- 2024 വർഷത്തെ KASEPF ക്രെഡിറ്റ് കാർഡുകൾ ജൂലൈ 15 നു ഗെയിൻ പി എഫ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. gainpf.kerala.gov.in ൽ നിന്നും വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് ക്രെഡിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.ദേശീയ ഡിസബിലിറ്റി അവാർഡ് : ജില്ലയിൽ നിന്ന് അപേക്ഷകൾ സമർപ്പിക്കാംഭിന്നശേഷിക്കാർക്കും ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും, സർക്കാർ/ പൊതുമേഖല / സ്വയംഭരണ , സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവർക്കും സന്നദ്ധ സംഘടനകൾക്കും ദേശീയ ഡിസബിലിറ്റി അവാർഡ് 2024 നുള്ള നോമിനേഷനുകൾ നൽകാം. നിർദ്ദിഷ്ട മാനദണ്ഡ പ്രകാരം ഓരോ വിഭാഗത്തിലുമുളള അപേക്ഷകൾ ഓൺലൈനായിട്ടാണ് ലഭ്യമാക്കേണ്ടത്. അവസാന തീയതി ജൂലൈ 31 . കൂടുതൽ വിവരങ്ങൾ www.depwd.gov.in , www.awards.gov.inവിദ്യാധനം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാംവനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾക്കായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന വിദ്യാധനം സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ നൽകാം.ജില്ലാ കുടുംബശ്രീ മിഷനിൽ തൊഴിലവസരങ്ങൾകുടുംബശ്രീ ജില്ലാ മിഷനിൽ സര്‍വ്വീസ് പ്രൊവൈഡര്‍, സെക്യൂരിറ്റി ഓഫീസര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍, ജി. ആര്‍. സി. റിസോഴ്‌സ്‌പേഴ്‌സണ്‍, ക്രൈം മാപ്പിംഗ് റിസോഴ്‌സ്‌പേഴ്‌സണ്‍ എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു.സര്‍വ്വീസ് പ്രൊവൈഡര്‍ : യോഗ്യത- ഏതെങ്കിലും വിഷയത്തില്‍ 50% മാര്‍ക്കില്‍ കുറയാതെ റെഗുലര്‍ ബിരുദം, കുടുംബശ്രീ മിഷനില്‍ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിപരിചയം.സെക്യൂരിറ്റി ഓഫീസര്‍ : എസ് എസ് എൽ സി , സമാന തസ്തികയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയം.കമ്മ്യൂണിറ്റി കൗണ്‍സിലര്‍ – കുടുംബശ്രീ ജില്ലാമിഷനില്‍ കമ്മ്യൂണിറ്റി കൗണ്‍സിലറായി 2 പ്രവൃത്തിപരിചയം. അല്ലെങ്കില്‍ 50% മാര്‍ക്കില്‍ കുറയാതെ സോഷ്യല്‍ വര്‍ക്ക്/ സൈക്കോളജി/ സോഷ്യോളജി/ വിമന്‍ സ്റ്റഡീസ്/ ജെന്‍ഡര്‍ സ്റ്റഡീസ് എന്നിവയിലേതിലെങ്കിലും നേടിയ ബിരുദാനന്തരബിരുദം.അല്ലെങ്കില്‍ പ്രിഡിഗ്രി/പ്ലസ്ടു പാസ് , ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണായി 10 വര്‍ഷത്തെ പ്രവൃത്തിപരിചയം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കുടുംബശ്രീ കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പംഗമായിരിക്കണം, ഒഴിവുള്ള സി. ഡി. എസിലെ (കൊന്നത്തടി, ചിന്നക്കനാല്‍, ദേവികുളം ഇടമലക്കുടി) നിവാസിയായിരിക്കണം.ജി. ആര്‍. സി. റിസോഴ്‌സ്‌പേഴ്‌സണ്‍ – മോഡല്‍ ജി ആര്‍ സി റിസോഴ്‌സ്‌പേഴ്‌സണ്‍- ഏതെങ്കിലും വിഷയത്തില്‍ റെഗുലര്‍ ബിരുദം, കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം എന്നിവയണ് യോഗ്യത ( ഒഴിവുകൾ -വെള്ളത്തൂവല്‍, കരിമണ്ണൂര്‍, വെള്ളിയാമറ്റം)ക്രൈം മാപ്പിംഗ് റിസോഴ്‌സ്‌പേഴ്‌സണ്‍ – 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 6 സി. ഡി. എസുകളില്‍ ക്രൈം മാപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഓരോ സി ഡി എസുകളിലും 6 ക്രൈം മാപ്പിംഗ് റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവുണ്ട്. 3 മാസത്തേക്കുള്ള വിവര ശേഖരണമാണ് നടത്തുക.യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ റെഗുലര്‍ പഠനത്തില്‍ നേടിയ ബിരുദം, (2) കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, (3) ഡി. റ്റി. പി. മലയാളം, എം എസ് ഓഫീസ് പ്രാവീണ്യം. സര്‍വ്വേയിലും, ഡാറ്റ വിശകലനത്തിലും മുന്‍ പരിചയമുള്ളവര്‍ക്കും ഒഴിവുള്ള ക്രൈം മാപ്പിംഗ് സി ഡി എസുകളിലെ (അടിമാലി, മുന്നാര്‍, പീരുമേട്, അറക്കുളം, കരുണാപുരം, ഉടുമ്പന്നൂര്‍ ) നിവാസികള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ, സി.ഡി.എസ്സുകളില്‍ നിന്നോ www.kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. അവസാന തീയതി ജൂലൈ 24 വൈകുന്നേരം 5 വരെ. 25 നും 45 വയസ്സിനുമിടയില്‍ പ്രായമുള്ള, ഇടുക്കി ജില്ലയില്‍ സ്ഥിര താമസക്കാരാരയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം. എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഇവ ഉള്ളടക്കം ചെയ്യേണ്ടതാണ്.ഉദ്യോഗാര്‍ത്ഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി, സി.ഡി.എസ്. ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ ,തപാല്‍ മുഖേനയോ 2024ജൂലൈ 22-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.ഗ്രൂപ്പ് ചര്‍ച്ചയുടേയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം. നിയമനം ലഭിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഹോണറേറിയം ലഭ്യമാക്കുന്നതാണ്. അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ , സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ കുയിലിമല, ഇടുക്കി ജില്ല പിന്‍കോഡ്.685603 ഫോണ്‍ 04862 232223
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020