കര്‍ക്കിടക വാവുബലി: മദ്യനിരോധനം ഏര്‍പ്പെടുത്തി

ജൂലൈ 24ലെ കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ മദ്യവില്‍പ്പനശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജൂലൈ 23ന് രാത്രി 12 മുതല്‍ 24ന് ഉച്ചയ്ക്ക് 2 മണിവരെയാണ് മദ്യനിരോധനം.

തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവീക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണത്തിനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ എത്തുന്ന സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ജില്ലാ പ്ലാനിംഗ് ഓഫീസില്‍ പദ്ധതി പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഡാറ്റാ എന്‍ട്രി ജോലികള്‍ നിര്‍വഹിക്കുന്നതിനും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി നാല് മാസത്തേക്കാണ് നിയമനം.

യോഗ്യത: പ്ലസ്ടു, ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ആറ് മാസത്തില്‍ കുറയാതെയുള്ള ഡാറ്റാ എന്‍ട്രി കോഴ്‌സ് പാസ്സായിരിക്കണം. ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് പ്രാവീണ്യം ഉണ്ടായിരിക്കണം. അഡോബ് പേജ് മേക്കര്‍, ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുള്ള പ്രവൃത്തിപരിചയം, ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവ അഭികാമ്യം.

താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 21ന് വൈകീട്ട് 5ന് മുമ്പ് കളക്ടറേറ്റിലെ ജില്ലാ പ്ലാംനിംഗ് ഓഫീസുമായി ബന്ധപ്പെടുക. നേരിട്ടോ, തപാല്‍ വഴിയോ, ഇ-മെയില്‍ മുഖേനയോ അപേക്ഷിക്കാം. ഫോണ്‍: 0471- 2731317, ഇ-മെയിൽ: dpotvpm@gmail.com

സൗജന്യ തൊഴിൽ മേള

ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന “വിജ്ഞാന കേരളം” പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം പനവിളക്കോട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂലൈ 19ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 50 ഒഴിവുകളുമായി വിവിധ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ +2, ഡിഗ്രി യോഗ്യതയുള്ളവർക്ക് അവസരമുണ്ട്.

ഐടിഐ പാസായവർക്ക് അപ്രന്റീൻഷിപ്പ് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ 19ന് രാവിലെ 10ന് ബയോഡേറ്റയും (കുറഞ്ഞത് 3) അനുബന്ധ സർട്ടിഫിക്കറ്റുകളുമായി പനവിളക്കോട് സ്കിൽ പാർക്കിൽ എത്തിച്ചേരണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ: https://forms.gle/Xyfuf99DkZ8jVtB56

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വര്‍ക്കല സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലേക്ക് സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ എച്ച്എംസി വഴി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ്.

അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 23ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചേരണം. പ്രായപരിധി 50 വയസ്സ്. ഫോണ്‍: 0470-2605363

തീയതി നീട്ടി

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് നൈപുണ്യ വികസന പരിശീലനവും പണിയായുധങ്ങള്‍ക്ക് ഗ്രാന്റും നല്‍കുന്ന പദ്ധതിയുടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 25 വരെ നീട്ടി.

അപേക്ഷകള്‍ www.bwin.kerala.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0474-2914417

Leave a Reply

Your email address will not be published. Required fields are marked *