ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ട്വല്‍ത് മാന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. 14 അഭിനേതാക്കള്‍ മാത്രമുള്ള സിനിമയുടെ ചിത്രീകരണം 25 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സസ്‌പെന്‍സ് സ്വഭാവത്തിലുള്ള ചിത്രത്തില്‍ ഒറ്റദിവസത്തെ സംഭവമാണ് കഥയാകുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ആ​ശീ​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രാണ് സിനിമ നിർമിക്കുന്നത്.സിനിമയുടെ പൂജാ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഉണ്ണിമുകുന്ദൻ, ആന്റണി പെരുമ്പാവൂർ, ജീത്തു ജോസഫ്, നടി പ്രിയങ്ക നായർ, തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

മിസ്റ്ററി ത്രില്ലര്‍ കാറ്റഗറിയിലാണ് ഈ സിനിമ ഒരുക്കുന്നത്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദൻ, ​ഷൈ​ൻ​ടോം​ ​ചാ​ക്കോ,​ ​പ്രി​യ​ങ്കാ​ ​നാ​യർ, വീണ നന്ദകുമാർ , അനുശ്രീ, അതി​ഥി​ രവി​,ശി​വദ, സൈജുകുറുപ്പ് തു​ട​ങ്ങി​യ​വ​രും​ ​പ്രധാന വേഷങ്ങളിലെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *