ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന ചിത്രം ‘ദേവര’ യുടെ പ്രഖ്യാപനം തുടക്കം മുതലേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍റെ ഫസ്റ്റ് ലുക്ക് ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.ജൂനിയര്‍‌ എന്‍ടിആര്‍‌ അടക്കം ദേവരയുടെ അണിയറക്കാര്‍ എല്ലാം ഈ ഫസ്റ്റ്ലുക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുണ്ട പോസ്റ്ററിൽ പശ്ചാത്തലത്തിൽ മലകളും മുൻഭാഗത്ത് കടലും കാണാം. ചുരുളന്‍ മുടിയുമായാണ് സെയ്ഫ് പ്രത്യക്ഷപ്പെടുന്നത്.തിരമാലകൾക്കിടയിൽ കരയിൽ നിൽക്കുന്ന ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ അതേ മൂഡാണ് സെയ്ഫിന്‍റെ ഫസ്റ്റലുക്കിനും.
ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്‍റെ പ്രതിനായകനായി സെയ്ഫ് എത്തുന്നുവെന്നാണ് വിവരം. ഭൈര എന്നാ എന്നാണ് ഈ ക്യാരക്ടറിന്‍റെ പേര്. ഹൈദരാബാദില്‍ ഇത്രയും ദിവസം ഷൂട്ടിലായിരുന്നു സെയ്ഫ് എന്നാണ് റിപ്പോര്‍ട്ട്.പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. ജാന്‍വിയുടെ ആദ്യത്തെ തെന്നിന്ത്യന്‍ ചിത്രമാണിത്. രമ്യകൃഷ്ണനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മിക്കിളിനേനി സുധാകറും കോസരാജു ഹരികൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *