പശ്ചിമ ബംഗാളിൽ ഡോക്ടറെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ആഭ്യർത്ഥനയില്‍ പ്രതികരണവുമായി ഐഎംഎ. സർക്കാർ വാർത്താക്കുറിപ്പിൽ ഉറപ്പ് എന്ന പദം ഉപയോഗിച്ചതിൽ പ്രതീക്ഷയുണ്ടെന്ന് ഐഎംഎ വ്യക്തമാക്കി. 2017ലും സമിതിയെ നിയോഗിച്ചിരുന്നു. അന്ന് നൽകിയ ഉറപ്പുകൾ പാലിച്ചിട്ടില്ല. ആദ്യ ഘട്ട സമരമാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാംഘട്ടം സമരത്തെ സംബന്ധിച്ച് കേന്ദ്രത്തിന്‍റെ ഈ നിലപാട് കൂടി കണക്കിലെടുക്കും. വിശദമായി പരിശോധിച്ച ശേഷം തുടർ തീരുമാനമെന്നും ഐഎംഎ അധ്യക്ഷൻ ആർ വി അശോകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അധ്യാപകർ, വിദ്യാർത്ഥികൾ, റെസിഡന്‍റ് ഡോക്ടർമാർ എന്നിവർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് കേന്ദ്രം മാര്‍ഗ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *