ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ-പൊതു ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറക്കി മമ്മൂട്ടി. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് ഒരുക്കുന്ന ഡോക്യുമെന്ററിക്ക് ‘ദ അണ്‍നോണ്‍ വാരിയര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും എത്തും. ഒക്ടോബര്‍ രണ്ടിന് എത്തുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് മമ്മൂട്ടി റിലീസ് ചെയ്തത്.
ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് മക്ബൂല്‍ റഹ്മാന് ആണ്. ഹുനൈസ് മുഹമ്മദ്, ഫൈസല്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. നിബിന് തോമസ്, അനന്തു ബിജു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനീഷ് ലാല്‍ ആര് എസ്. 13 മിനിറ്റ് ആണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.
