കൊല്ലം പുള്ളിക്കടയിൽ തെരുവ് നായ കത്തി കരിഞ്ഞ നിലയിൽ

0

കൊല്ലം: തെരുവു നായയെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലം പുള്ളിക്കടയിലാണ് സംഭവം നടന്നിരിക്കുന്നത്. തെരുവു നായയെ ചുട്ടുകൊന്നതാവാമെന്നാണ് സംശയം. സംഭവത്തിൽ പൊലീസും മൃഗസംരക്ഷണ വകുപ്പും അന്വേഷണം ആരംഭിച്ചു. തെരുവുനായ ആക്രമണം കൂടുന്നതോടൊപ്പം തെരുവു നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതും വാർത്തകളിൽ നിറയുകയാണ്

അതേസമയം തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതോടെഹൈക്കോടതി വിഷയത്തിൽ ഇടപെട്ടിരുന്നു. പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന് പൊലീസ് സംവിധാനങ്ങൾ വഴി സർക്കാർ നടപടി എടുക്കണമെന്ന നിർദേശത്തെ തുടർന്നാണ് ഡിജിപി സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here