ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്.രാജ്ഭവനെ വിരട്ടി നിശബ്ദനാക്കാമെന്ന് വിചാരിച്ചുകഴിഞ്ഞാൽ അത് നടക്കില്ലെന്ന് മനസ്സിലാക്കണം.പിണറായി വിജയന് പാര്‍ട്ടിക്കമ്മിറ്റികളില്‍ ഇതു ചെയ്ത് ശീലമുണ്ട്. പാര്‍ട്ടി കമ്മിറ്റികളില്‍ അതു ചെയ്‌തോട്ടെ. പക്ഷെ, രാജ്ഭവനെ അങ്ങനെ വിരട്ടി നിശബ്ദമാക്കാം എന്നു വിചാരിച്ചു കഴിഞ്ഞാല്‍, അത് നടക്കില്ലെന്നു മനസ്സിലാക്കണമെന്ന് വി മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. നരേന്ദ്ര മോദിജി സർക്കാരിൻ്റെ നയമാണ് അഴിമതിക്കെതിരായി സന്ധിയില്ലാത്ത നിലപാടെടുക്കുക എന്നത്. ഗവർണർ എടുത്തിരിക്കുന്നത് അഴിമതിക്കെതിരായിട്ട് സന്ധിയില്ലാത്ത നിലപാടാണ്. അതുകൊണ്ട് ആ നിലപാട് ജനങ്ങളുടെ താത്പര്യമാണ്. ഗവര്‍ണര്‍ക്കെതിരെ ആക്രമണ ശമ്രമുണ്ടായെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടും, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും സുപ്രധാനമായ പദവിയിൽ ഇരിക്കുന്നയാളുടെ ഭാര്യ, ആ സ്വാധീനം ഉപയോഗിച്ച് ഈ നാട്ടിലെ യോഗ്യതയും കഴിവുമുള്ള സാധാരണക്കാരുടെ മുഴുവൻ അവകാശങ്ങളും തട്ടിത്തെറിപ്പിച്ച് അനധികൃതമായി നിയമനം നേടുമ്പോൾ അത് മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ, അത് മുഖ്യമന്ത്രിയുടെ കഴിവില്ലായ്‌മയാണ്.”- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *