തെരുവുനായ ശല്യം നേരിടാന്‍ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത സംഭവത്തില്‍ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു.ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെ ബേക്കൽ പൊലീസാണ് സ്വമേധയ കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസ്. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. മദ്രസയില്‍ പോകുന്നതിന് സമീറിന്റെ മൂന്നു മക്കള്‍ ഉള്‍പ്പെടെ 13 കുട്ടികള്‍ക്ക് തെരുവുനായയില്‍ നിന്നും സുരക്ഷയായാണ് ഇയാള്‍ എയര്‍ ഗണ്ണേന്തി നടക്കുന്നത്. ഇതിന്‍രെ വീഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.തന്‍റെ മകൾ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാൻ മടിച്ചപ്പോഴാണ് താൻ എയർഗണ്ണുമായി കുട്ടികൾക്ക് അകമ്പടി സേവിച്ചതെന്നായിരുന്നു സമീർ മാധ്യമങ്ങളോട് പറഞ്ഞു.തന്റെ കൈവശമുണ്ടായിരുന്നത് വീട്ടിലെ ഷോകേസിൽ വയ്ക്കുന്ന എയർ ഗൺ ആണെന്നും ഇതുകൊണ്ട് വെടിവച്ചാൽ നായ ചാകില്ലെന്നും, കുട്ടികളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് തോക്കെടുത്തതെന്നും സമീർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *