ഓണം റിലീസായി പ്രഖ്യാപിച്ച ചിത്രമായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഗോള്‍ഡ്.പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം പൂർത്തിയാക്കാൻ വൈകിയതിനാൽ റിലീസ് നീളുകയായിരുന്നു. നിരവധി ആരാധകരാണ് ചിത്രത്തിന്റെ റിലീസ് എന്നായിരിക്കും എന്ന ചോദ്യവുമായി എത്തുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സംവിധായകൻ മേജർ രവിയുടെ കമന്റാണ്. അല്‍ഫോന്‍സ്, ഡിയര്‍.. കട്ട വെയിറ്റിംഗ് ആണ്. ഒന്ന് ഉഷാറായിക്കേ. ലവ് യൂ. ആവശ്യമായ സമയം എടുക്കുക. ദൈവം രക്ഷിക്കട്ടെ, എന്നാണ് മേജര്‍ രവിയുടെ കമന്‍റ്. അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്ക് കവര്‍ ഇമേജ് ആയി അപ്‍ലോഡ് ചെയ്തിരിക്കുന്ന പോസ്റ്റര്‍ ആണിത്. നിരവധി ആരാധകരും ചിത്രത്തിന്റെ റിലീസ് അറിയണമെന്ന ആവശ്യവുമായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ആരാധകന്റെ ചോദ്യത്തിന് അൽഫോൺസ് തന്നെ മറുപടി നൽകിയിരുന്നു,മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ഗോള്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്.സിനിമയുടെ തമിഴ്, കന്നഡ, ഓവര്‍സീസ് വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണവാശം സ്വന്തമാക്കിയിരിക്കുന്നത്. സൂര്യ ടിവിയ്ക്കാണ് സിനിമയുടെ സാറ്റ്‌ലൈറ്റ്‌ അവകാശം

Leave a Reply

Your email address will not be published. Required fields are marked *