കുന്ദമംഗലം:കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ മെഡിക്കൽകിറ്റ് വിതരണവും,ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസ്സും സംഘടിപ്പിച്ചു. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ഡോക്ടേഴ്സ് ഓഫ് പ്രിപ്പറേഷൻ അക്കാദമിയുടെ മെന്റർ ഡോ:റിയാസ് ക്ലാസ്സിന് നേതൃത്വം നല്കി.
പിടി എ പ്രസിഡണ്ട് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ നിയാസ് ചോല ഉൽഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷാജികാരന്തൂർ, ഷഫീഖ്, സുമി, നിഖിൽ,അഷ്റഫ് വെള്ളിപറമ്പ്,സാജിത ടീച്ചർ,റംല ടീച്ചർ, കായിക അധ്യാപിക അമിത, സംസാരിച്ചു. മെഡിക്കൽ കിറ്റ്, ഡോക്ടേഴ്സ് ഓഫ് പ്രിപ്പറേഷൻ അക്കാദമിയുടെ അധികൃതർ സ്കൂൾ വിദ്യാർഥികൾക്ക് കൈമാറി.
