ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവുമെന്നും ജോലി ചെയ്ത് ആളുകളെ സഹായിക്കുമെന്നും ആര്യന്‍ഖാന്‍, ലഹരിപ്പാര്‍ട്ടിക്കിടെ അറസ്റ്റിലായി എന്‍സിബി കസ്റ്റഡിയിലുള്ള താരപുത്രന്‍ കൗണ്‍സിലിങ്ങിനിടെയാണ് മനസ്സ് തുറന്നത്.
ജയില്‍ മോചിതനായാല്‍ നല്ല മനുഷ്യനാകും, അന്തസോടെ ജോലി ചെയ്ത് പിതാവിന് അഭിമാനമാകുമെന്നും ആര്യന്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്ക് ഉറപ്പ് നല്‍കിയതായാണ് വിവരം. എന്‍ജിഒ പ്രവര്‍ത്തകരും എന്‍സിബി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആര്യന്‍ഖാനെയും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്.
ഓക്ടോബര്‍ ഏഴിനാണ് ആര്യന്‍ ഖാനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് ആര്‍ഥര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. മുംബൈ തീരത്തെ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയിലാണ് ആര്യനെയും സുഹൃത്തുക്കളെയും ഒക്ടോബര്‍ രണ്ടിന് എന്‍സിബി കസ്റ്റഡിയിലെടുത്തത്.