കോഴിക്കോട് കുന്ദമംഗലത്ത് കഴിഞ്ഞ ദിവസം രാത്രി യുവാവിന് വെട്ടേറ്റ സംഭവത്തിൽ വിശദമായ പരിശോധന.ചെത്തുകടവ് സ്വദേശി ജിതേഷിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്. തലയ്ക്കും കാലിനും പരിക്കേറ്റ ജിതേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകുംവഴി ഒരു സംഘം എത്തി ഇയാൾക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.വീടിന് 100 മീറ്റർ മാത്രം അകലെ നിന്നാണ് ഇയാൾ ആക്രമിക്കപ്പെട്ടത്.ബഹളത്തെ തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ ബൈക്കിൽ നിന്നും മറിഞ്ഞ് വീണ നിലയിൽ ഇയാൾ വീണ് കിടക്കുന്നതാണ് കണ്ടത്. ചോരയിൽ കുളിച്ചുകിടന്ന ഇയാളെ ബഹളത്തെ തുടർന്ന് നാട്ടുകാരാണ് ആശുപത്രിയിൽ എത്തിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്.സംഭവത്തിൽ കുന്ദമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. എസ് എച്ച് ഒ യൂസഫ് നടുതറമ്മലിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.കേസിൽ ജിത്തു,സുജിൽ,എന്നിവരെ പോലീസ് അന്വേഷിക്കുന്നുണ്ട്.പരിക്കേറ്റ ജിതേഷിന്റെ പേരിൽ കേസുകൾ ഉണ്ട് .സ്ഥലത്ത് ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും, സ്പെഷ്യൽ ക്രൈം സ്ക്വാഡ് അടക്കം എത്തിയിട്ടുണ്ട്.വാഹന പരിസരത്തുനിന്നും ഇരുമ്പ് ദണ്ഡ് കണ്ടെത്തിയിട്ടുണ്ട് ഫോറൻസിക് എക്സ്പെർട്ട് ശ്രുതി ലേഖ,ഫാബിൽ,മേഘ അജ്ന,അമ്പിളി കൃഷ്ണഅഞ്ജിത,രജീഷ് എന്നിവരും,പോലീസ് ഫോട്ടോഗ്രാഫർ ഹാരിസ് എന്നിവരാണ് സ്ഥലത്തുള്ളത്.പോലീസ് ഡോഗ് ആദ്യം മണം പിടിച്ചെത്തിയത് പുതിയറ മണ്ണിൽ ജംഗ്ഷൻ വരെയും,പിന്നീട് ചാത്തങ്കാവ് മിനിയിലെ ജലസേചന പദ്ധതിയിലെ ഉപയോഗ ശൂന്യമായ കുളത്തിന്റെ പരിസരത്തുമാണ്.പ്രധാന പ്രതികളെ എത്രയും പെട്ടന്ന് പിടികൂടുമെന്ന് പോലീസ് അറിയിച്ചു
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
