മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ വിജയക്കുതിപ്പ് തുടരുന്നു.200 കോടി പിന്നിട്ട ചിത്രം കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിന്റെ റെക്കോഡാണ് മറികടന്നിരിക്കുന്നത്. സിനിമയുടെ ആകെ വരുമാനം 435 കോടിയും കവിഞ്ഞു. തിയേറ്ററുകളില്‍ ഇപ്പോഴും ചിത്രം പ്രദര്‍ശനം തുടരുകയാണ്.തമിഴ്നാട്ടിൽ നിന്നും മാത്രം ചിത്രം വാരിയത് 202.70 കോടിയാണ്.സിനിമയുടെ ആഗോള കലക്‌ഷൻ 435 കോടി പിന്നിട്ടു.റിലീസിനോടനുബന്ധിച്ച് മുന്‍കൂര്‍ ബുക്കിങിലൂടെ 17 കോടിയാണ് ‘പൊന്നിയിന്‍ സെല്‍വ’ന്റെ വരുമാനം.
ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവൻ എന്ന കാർത്തി, നന്ദിനി രാജകുമാരിയായ ഐശ്വര്യ റായി, കുന്ദവൈ രാഞ്ജി തൃഷ എന്നിവരാണ് ആദ്യ ഭാഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ.സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്.

Leave a Reply

Your email address will not be published. Required fields are marked *