ഉപാധികളോടെയാണ് ഹൈക്കോടതി ടോൾ പിരിക്കാൻ അനുമതി നൽകിയത്
കൊച്ചി: പാലിയേക്കര ടോൾ പിരിവ് വിഷയത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ടോൾ പിരിക്കാൻ കോടതി ഉപാധികളോടെ അനുമതി നൽകി. 71 ദിവസങ്ങൾക്ക് ശേഷമാണ് കോടതി ഇപ്പോൾ ടോൾ പിരിവിന് അനുമതി നൽകിയിരിക്കുന്നത്.
പുതിയ നിരക്കിൽ പിരിക്കരുത്. പഴയ നിരക്ക് തുടരണം. ജനങ്ങളെയും – ദേശീയപാത അതോറിറ്റിയെയും പരിഗണിച്ചുള്ള ഉത്തരവ് എന്ന് കോടതി അറിയിച്ചു.
ടോൾ പിരിവ് പുനഃരാരംഭിക്കുന്നതിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗതാഗത കുരുക്ക് പരിഗണിച്ച് ടോൾ നിരക്ക് കുറക്കണമെന്ന് കോടതി നിർദ്ദേശിച്ചുവെങ്കിലും നിരക്ക് കുറക്കാനാവില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.
