ശബരിമലയിലെ ശില്പപാളിയിലെ സ്വര്‍ണ മോഷണക്കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന് പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഒക്ടോബർ 30 വരെ 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. റാന്നി കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പൊലീസ് ഉടൻ തെളിവെടുപ്പ് നടത്തിയേക്കും. അഭിഭാഷകനോട് 10 മിനിറ്റ് സംസാരിക്കാൻ പ്രതിക്ക് കോടതി അനുമതി നൽകിയിരുന്നു.
