തിരുവനന്തപുരം: നെയ്യാറ്റിൻകര, പാറശ്ശാല സർക്കാർ ആശുപത്രികളിലെ സൂപ്രണ്ടുമാരെ മാറ്റി. തമിഴ്നാട് വിളവങ്കോട് എംഎൽഎ T T പ്രവീണിന്റെ സഹോദരി ഡോക്ടർ പ്യാരിയെ നെയ്യാറ്റിൻകര സൂപ്രണ്ട് ആയി നിയമിച്ചത് വിവാദമായിരുന്നു. ഡോക്ടർ വിനീത് V N ആണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പുതിയ സൂപ്രണ്ട്. ഡോക്ടർ ലിപ്സി പോളിനെ പാറശ്ശാല താലൂക്ക് ആശുപത്രി സൂപ്രണ്ടായും നിയമിച്ചു. സ്ഥലംമാറ്റം ഭരണ സൗകര്യാർത്ഥം ആണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
ഡോക്ടർ പ്യാരിയുടെ നിയമനം അനധികൃതമായിട്ടാണെന്നുള്ള ആക്ഷേപം നേരത്തെ തന്നെ ഉയർന്നു വന്നിരുന്നു. ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോക്ടർ പ്യാരിയെ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് സ്വന്തം നാട്ടിൽ നിയമിച്ചതെന്നും അതൊരു രാഷ്ട്രീയ നിയമനമാണെന്ന് അടക്കമുള്ള കാര്യങ്ങൾ ഉയർന്നുവന്നിരുന്നു.
