താന്‍ മദ്യത്തിനടിമയായിരുന്നെന്ന് നടന്‍ കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍ വെളിപ്പെടുത്തി. താന്‍ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ല, എന്നാല്‍ കുറച്ചുകാലത്തേക്ക് മദ്യം തന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമായിരുന്നുവെന്ന് ശ്രുതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇപ്പോള്‍ കുറച്ച് വര്‍ഷങ്ങളായി മദ്യപിക്കാറില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തല്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ദി റിപ്പബ്ലിക്, ഇന്ത്യ ടുഡേ ഉള്‍പ്പെടയുള്ള മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.

മദ്യപിക്കുമായിരുന്നെങ്കിലും താന്‍ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ലെന്നും എന്നാല്‍ തന്റെ അടുത്ത സുഹൃത്തുക്കളോടൊപ്പം എപ്പോഴും കുടിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ശ്രുതി പറയുന്നു. എട്ടുവര്‍ഷം മദ്യത്തിനടിമയായിരുന്നെന്നാണ് ശ്രുതി വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *