മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥയൊരുക്കി നവാഗതനായ ആല്‍ഹിന്‍ ഹെന്‍ട്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ക്രിസ്റ്റി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മാളവിക മോഹനനും മാത്യു തോമസും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത ട്വീറ്റും അതിന് നായിക മാളവിക നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

സിനിമയുടെ പോസ്റ്ററും മാളവികയുടെ ഒരു ഗ്ലാമര്‍ ലുക്കിലുള്ള ചിത്രവും പോസ്റ്റ് ചെയ്തതിനൊപ്പം “മാത്യു ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് എന്റെ ടെൻഷൻ’’ എന്ന് ഒരു ആരാധകൻ കുറിച്ചു. ‘‘അവൻ അത് നന്നായി കൈകാര്യം ചെയ്തു’’ എന്ന് മാളവിക മറുപടിയും നല്‍കി.

പോസ്റ്റർ കണ്ടിട്ട് പ്രായമായ സ്ത്രീയും കൗമാരക്കാരനുമായുള്ള പ്രണയ കഥ പോലെ തോന്നി അത് മാത്യുവിന് കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന സംശയമാണ് ചോദ്യമായിപ്രകടിപ്പിച്ചതെന്ന് കമന്റ് ചെയ്ത ആരാധകൻ പിന്നീട് വിശദീകരിച്ചു. അപ്പോഴേക്കും ആരാധകന്‍റെ കമന്‍റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *