കുന്ദമംഗലം: 69-ാമത് നാഷണല്‍ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരളാ ടീമിന്റെ ക്യാപ്റ്റന്‍, പി എഫ് സി ക്ലബ് അംഗം അബ്ദുല്‍ റഹീമിന് സ്വീകരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ഉപഹാരം സമര്‍പ്പിച്ചു.

പി.എഫ്.സി ക്ലബ് ട്രഷറര്‍ റെനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയാസ് റഹ്‌മാന്‍ (മുന്‍ കേരളാ ഫുട്‌ബോള്‍ ടീം കോച്ച്), ബാപ്പു ഹാജി (ജില്ലാ വോളിബാള്‍ അസോസിയേഷന്‍ പ്രസിഡന്റ്), മധുസൂദനന്‍ പണിക്കര്‍ (കേരളാ പോലീസ് കോച്ച്) നജീബ് (ഡോള്‍ഫിന്‍ കാരന്തൂര്‍), ഫാറൂഖ് (പാറ്റേണ്‍ കാരന്തുര്‍), മുഹമ്മദ് (മുന്‍ എം.ഇ.ജി വോളിബോള്‍ താരം), ലിജാസ് (ക്ലബ് മെമ്പര്‍) തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

റഹീമിനു പുറമേ കേരളാ ടീം അംഗങ്ങളായ രാഹുല്‍, ജിഷ്ണു, എറിന്‍ എന്നിവരെയും പരിപാടിയില്‍ അനുമോദിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ പി.എഫ്.സി ക്ലബ് പ്രസിഡന്റ് ജാഫര്‍ സ്വാഗതവും ക്ലബ് സെക്രട്ടറി സല്‍മാന്‍ ഫാരിസ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *