കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോടു കൂടി കൊടിയത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സീതി സാഹിബ് കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിക്ക് കൊടിയത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും ഗ്രന്ഥകാരനുമായ അനില്‍ മണ്ണത്തൂര്‍ ഗ്രന്ഥക്കെട്ട് സ്‌നേഹ സമ്മാനമായി നല്‍കി.
കുടുംബാരോഗ്യ കേന്ദ്രത്തില്‍ 20 വര്‍ഷമായി ജോലി ചെയ്യുന്ന കാഴ്ച പരിമിതിയുള്ള അനില്‍ കോഴിക്കോട് ജില്ലയിലെ പിലാശ്ശേരി സ്വദേശിയാണ്. ദൈവകൃപ എന്ന കഥാസമാഹാരവും മണ്ണത്തൂരിന്റെ ചെറുവരികള്‍ എന്ന കവിതാ സമാഹാരവും രചിച്ച മണ്ണത്തൂര്‍ 52 കൃതികളില്‍ ഭാഗദേയമായിട്ടുണ്ട്. ആനുകാലികങ്ങളില്‍ എഴുതി വരുന്നു.
സീതി സാഹിബ് ലൈബ്രറിയില്‍ നടന്ന പുസ്തകങ്ങള്‍ ഏറ്റുവാങ്ങല്‍ പരിപാടിയില്‍ ലൈബ്രറി സെക്രട്ടറി പി. അബ്ദുറഹ്‌മാന്‍, ലൈബ്രറി രക്ഷാധികാരി എം അഹ്‌മദ് കുട്ടി മദനി, പ്രസിഡണ്ട് പിസി അബൂബക്കര്‍, ഹാപ്പിനെസ് ഫോറം സെക്രട്ടറി ചുങ്കത്ത് മമ്മദ് മാസ്റ്റര്‍, ദാസന്‍ കൊടിയത്തൂര്‍,ഷാജി കെടവൂര്‍, കാരാട്ട് മുഹമ്മദ് മാസ്റ്റര്‍, തറമ്മല്‍ മൂസ, സി. അബ്ദുനാസര്‍, വി. അബ്ദുല്‍ റഷീദ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *