കിഴക്കമ്പലത്ത് വിളക്കണക്കൽ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ.ദീപു(38) ആണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ, കിഴക്കമ്പലം പഞ്ചായത്തുകളിൽ ലൈറ്റ് അണച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. ട്വന്റി ട്വന്റിയുടെ എൽഇഡി സ്ട്രീറ്റ്‌ലൈറ്റ് പദ്ധതി തടഞ്ഞ എംഎൽഎയ്‌ക്കെതിരെ വിഴക്കണക്കൽ സമരം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *