വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ കടുവ കുഞ്ഞ് ആഴമുള്ള കുഴിയിൽ വീണു. ബത്തേരി മന്ദംകൊല്ലിയിലെ ആൾപ്പാർപ്പമില്ലാത്ത ഷെഡിനു സമീപത്തു സെപ്റ്റിക് ടാങ്കിനായി നിർമിച്ച കുഴിയിലാണ് ആറ് മാസം പ്രായമായ കടുവ കുഞ്ഞ് വീണത്.വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയെ മയക്കുവെടിവച്ച് വലയിലാക്കി രക്ഷിച്ചു. അമ്മ കടുവയെ കണ്ടെത്തി കടുവ കുഞ്ഞിനെ വനത്തിൽ തിരിച്ചുവിടാനുള്ള നടപടികൾ തുടങ്ങിയെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പെൺകടുവ അകപ്പെട്ടത്. തള്ളക്കടുവയ്ക്കൊപ്പം നടക്കവെയാണു കുട്ടിക്കടുവ കുഴിയിൽ വീണതെന്ന് കരുതുന്നു. തള്ളക്കടുവയുടെ അലർച്ച കുഴിയുടെ സമീപത്തുനിന്നു രാത്രിയിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു.ആറ് മാസം പ്രായമായ പെൺകടുവയുടെ അമ്മ മന്ദംകൊല്ലിയിലെ വനമേഖലയിൽ തന്നെ ഉണ്ടാകുമെന്നാണ് വനം വകുപ്പിന്‍റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *