അതീഖ് അഹമ്മദ് കൊലപാതകം ലോറൻസ് ബിഷ്ണോയിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സണ്ണി സിംഗ് ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം. ലോറൻസ് ബിഷ്‌ണോയിയുടെ അഴിമുഖങ്ങൾ കൊലപാതകത്തെ സ്വാധീനിച്ചുവെന്നും കേസിൽ മറ്റ് ഗുണ്ടാ സംഘങ്ങൾക്കുള്ള പങ്കും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

അതീഖ് അഹമ്മദിനും സഹോദരനും 13 വെടിയുണ്ടകൾ ഏറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയിലും കഴുത്തിലുമായി അതീഖിന്റെ ശരീരത്തിൽ നിന്ന് 9 വെടിയുണ്ടകൾ കണ്ടെത്തി.
അതെ സമയം, അതീഖ് അഹമ്മദിന്റെ കൊലക്ക് പിന്നാലെ ഉത്തർപ്രദേശിലെ ഏറ്റുമുട്ടൽ കൊലകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു

പിടിയിലായ മൂന്ന് പേരുടെ ഗുണ്ടാ , മാഫിയാ ബന്ധങ്ങൾ സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രതികളെ നൈനിയിൽ നിന്ന് പ്രതാപ്ഗഡ് ജയിലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *