കേരളാ കോണ്‍ഗ്രസ്സ് (എം) മന്ത്രിയായി ലഭിച്ച പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ തെരഞ്ഞെടുത്തു.
ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ.എന്‍.ജയരാജിനെയും തീരുമാനിച്ചു. ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ കത്ത് ചെയര്‍മാന്‍ ജോസ് കെ.മാണി മുഖ്യമന്ത്രിയ്ക്കും, ഇടതുമുന്നണി കണ്‍വീനര്‍ക്കും കൈമാറി.
പാ​ർ​ട്ടി തീ​രു​മാ​നം അ​റി​യി​ച്ച് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി. ര​ണ്ട് മ​ന്ത്രി​സ്ഥാ​ന​ത്തി​ന് വേ​ണ്ടി എ​ൽ​ഡി​എ​ഫി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ആ​ദ്യാ​വ​സാ​നം നി​ല​പാ​ടെ​ടു​ത്തി​രു​ന്നെ​ങ്കി​ലും സി​പി​എം വ​ഴ​ങ്ങി​യി​രു​ന്നി​ല്ല.

ഇടുക്കി എം.എല്‍.എ ആയ റോഷി അഗസ്റ്റിന്‍ അഞ്ചാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. കാഞ്ഞിരപ്പള്ളി എം.എല്‍.എ ആയ ഡോ.എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *