തിരുവനന്തപുരം∙ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെ ആശുപത്രികളിൽ നിയമിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ).

സ്വകാര്യ ആശുപത്രികളിൽ മാനേജ്മെന്റും, സർക്കാർ ആശുപത്രികളിൽ ആശുപത്രി വികസന സമിതികളുമാണ് ഇപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. സൈന്യത്തിൽ നിന്നും പൊലീസിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ശാസ്ത്രീയ പരിശീലനം നൽകി നിയമിക്കാനാണ് ഐഎംഎ പദ്ധതി തയാറാകുന്നത്.

സർക്കാർ തലത്തിൽ അനുമതി ലഭിച്ചാലേ പദ്ധതിയുമായി മുന്നോട്ടുപോകൂ. ഇപ്പോഴുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകില്ല. ആശുപത്രിയിൽ എത്തുന്നവരോട് എങ്ങനെ പെരുമാറണം, അടിയന്തര സാഹചര്യമുണ്ടായാൽ എങ്ങനെ നേരിടണം, ഏതൊക്കെ ഘട്ടങ്ങളിലാണ് ഇടപെടൽ ആവശ്യം തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകും.

Leave a Reply

Your email address will not be published. Required fields are marked *