വിഡി മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രി

തിരുവനന്തപുരം: പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മുഖ്യമന്ത്രി വി ഡി സതീശന് ശേഷം സത്യപ്രതിജ്ഞ ചൊല്ലിയത് കുഞ്ഞാലിക്കുട്ടി ആണ്. വിഡി മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രി എന്ന പ്രത്യേകത കൂടിയുണ്ട് മന്ത്രി കുഞ്ഞാലിക്കുട്ടിക്ക്. കേരള രാഷ്ട്രീയത്തിലെ നയതന്ത്രജ്ഞനായ പി.കെ. കുഞ്ഞാലിക്കുട്ടിക്കിത് മന്ത്രിയായി ആറാം ഊഴമാണ്.

മലപ്പുറത്ത് നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറിയ കുഞ്ഞാലിക്കുട്ടി ഒന്‍പതാം തവണയാണ് കേരള നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തുന്നതില്‍ ഐടി വകുപ്പ് മന്ത്രി എന്ന നിലയില്‍ പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *